തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ പുതിയ ഫിനാൻസ് ഓഫീസറായി ബഹു. പുന്നമൂട്ടിൽ

തിരുവനന്തപുരം: തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ പുതിയ ഫിനാൻസ് ഓഫീസറായി ബഹു. പുന്നമൂട്ടിൽ കോശി ഐസക് കാശിശോ (ഷൈജു അച്ചൻ) നിയമിതനായി.
അത്യഭിവന്ദ്യ ബസേലിയോസ് ക്ലീമിസ്കാതോലിക്ക ബാവ തിരുമേനിയുടെ മുൻപാകെ ചുമതല ഏറ്റെടുത്തപ്പോൾ മേജർ അതിഭദ്രാസന സഹായ മെത്രാൻ അഭിവന്ദ്യ മാത്യൂസ് മോർ പോളികാർപ്പസ് എപ്പിസ്കോപ്പ, ചാൻസിലർ റവ.ഫാ. ജോൺ കുറ്റിയിൽ, മുൻ പ്രോക്യുറേറ്റർ ഫാ. തോമസ് കയ്യാലക്കൽ , ബഹുമാനപ്പെട്ട വൈദീകരും സിസ്റ്റേഴ്സും അരമന സ്റ്റാഫ് അംഗങ്ങൾ , മാർ ഗ്രിഗോറിയോസ് ലോ കോളേജ് അംഗങ്ങൾ സന്നിഹിതരായിരുന്നു.