ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 71മത് അനുസ്മരണം

ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 71മത് അനുസ്മരണം

ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 71മത് അനുസ്മരണം, 2024 ജൂലൈ 26 ആം തീയതി വെള്ളിയാഴ്ച  “ധന്യതയിൽ” എന്ന പേരിൽ ബഹ്റൈൻ MCYM ന്റെ നേതൃത്വത്തിൽ ബഹ്റൈൻ മലങ്കര സമൂഹം ആചരിച്ചു. 

വൈകിട്ട് 6:00 മണിക്ക് മനാമ സേക്രട്ട് ഹാർട്ട് ചർച്ച് സോഷ്യൽ ഹാളിൽ സന്ധ്യാ പ്രാർത്ഥനയും, വി. കുർബാനയും, ധൂപപ്രാർഥനയും ബഹു. ജേക്കബ് കല്ലുവിള Shiluthomas Yacoob അച്ചന്റെ മുഖ്യ കാർമ്മീകത്വത്തിലും ബഹു. ജോസഫ് കരിപ്പായിൽ അച്ചന്റെയും ബഹു. എബി വടക്കുംതല അച്ചന്റെ സഹ കാർമ്മീകത്വത്തിലും നടത്തപ്പെടുകയുണ്ടായി 

തുടർന്ന് ആശീർവദിച്ച വള്ളിക്കുരിശും, അഭിവന്ദ്യ പിതാവിന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള മെഴുകുതിരി പ്രദക്ഷിണം സേക്രഡ് ഹാർട്ട് ദേവാലയാങ്കണത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി. ബഹു.അച്ചൻമാരും വിവിധ ഭക്തസംഘടനകളുടെയും പ്രയർ സെക്‌ടറുകളുടെയും പ്രതിനിധികൾ വള്ളിക്കുരിശിൽ ഹാരം അണിയിച്ചു.

സേക്രഡ് ഹാർട്ട് ദേവാലയാങ്കണത്തിൽ വച്ച് നടത്തപ്പെട്ട സ്വീകരണത്തിൽ വച്ച് സേക്രഡ് ഹാർട്ട് ദേവാലയത്തിന്റെ വികാരി ബഹു.ഫ്രാൻസിസ് അച്ചൻ ആശംസാ പ്രസംഗം നടത്തുകയുണ്ടായി. ഇടവക പ്രതിനിധി ശ്രീ.സജി തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ബഹു അച്ചന്മാർ ശ്ലൈഹീക ആശീർവാദം നൽകി.

#smcc_bahrain #Syro_Malankara_Catholic_Church #mcym_bahrain #Malankara_Catholic_Catechism_Bahrain
#mar_ivanios
#mar_ivanios_day
#Venerable_mar_ivanios
#BMCC
MCYM Bahrain