മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമനസിന് യുവജന സഭയുടെ പ്രാർത്ഥന ആശംസകൾ നേർന്നു.

തിരുവനന്തപുരം : കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമനസിന് യുവജന സഭയുടെ പ്രാർത്ഥന ആശംസകൾ നേർന്നു.
കാതോലിക്കേറ്റ് സെന്റർൽ ആത്മ 2022 വേദിയിൽ വച്ച് പത്തനംതിട്ട ഭദ്രാസന ഡയറക്ടർ ഫാ. സ്കറിയ പതാലിൽ ആശംസകൾ നേർന്നു സംസാരിക്കുകയും, തിരുവല്ല അതിഭാദ്രാസന ഡയറക്ടർ ഫാ.എബ്രഹാം തൈപ്പറമ്പിൽ വിശുദ്ധ ബൈബിളും, പുത്തൂർ ഭദ്രാസന ആനിമേറ്റർ ശ്രീ.ലോറൻസ് രാഹുൽ ബൊക്കെയും നൽകി അഭിവന്ദ്യ ബാവാ തിരുമനസിന് ആശംസകൾ നേർന്നു.