മലങ്കര കാത്തലിക് അസോസിയേഷൻ മൂവാറ്റുപുഴ മേഖലയുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്കായി ഐക്യദാർഢ്യ സദസും പ്രതിഷേധ മതിലും സംഘടിപ്പിച്ചു

മലങ്കര കാത്തലിക് അസോസിയേഷൻ മൂവാറ്റുപുഴ മേഖലയുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്കായി ഐക്യദാർഢ്യ സദസും പ്രതിഷേധ മതിലും സംഘടിപ്പിച്ചു.
എംസിഎ മൂവാറ്റുപുഴ മേഖലയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഐക്യദാർഢ്യ സദസും പ്രതിഷേധമതിലും മൂവാറ്റുപുഴ ഹോളി മാഗി പള്ളി വികാരി റവ ഫാ. കുര്യാക്കോസ് കുടകല്ലിൽ ഉദ്ഘാടന കർമം നിർവഹിച്ചു. എംസിഎ മൂവാറ്റുപുഴ മേഖല പ്രസിഡണ്ട് ശ്രീ കുഞ്ഞുമോൻ സീ വർഗീസിന്റ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കോഡിനേറ്ററും, മൂവാറ്റുപുഴ നഗരസഭ കൗൺസിലറുമായ ശ്രീമതി ജോയ്സ് മേരി ആന്റണി മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ മേഖല വികാരി റവ ഫാ വർഗീസ് മഠത്തിക്കുന്നത്ത് ആമുഖപ്രഭാഷണം നടത്തി. കുന്നകുരുടി യൂണിറ്റ് അംഗം ശ്രീമതി മേഴ്സി ടീച്ചർ മണിപ്പൂർ ജനതയ്ക്കായി പ്രാർത്ഥന ചൊല്ലിക്കൊടുത്തു. എംസിഎ മേഖല വൈസ് പ്രസിഡണ്ട് വി എം പൗലോസ് മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം അവതരിപ്പിച്ചു. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ഫിലിപ്പ് ഇരട്ടയാനിക്കൽ, പാസ്റ്ററൽ കൗൺസിൽ അംഗം അഡ്വ ഘോഷ് യോഹന്നാൻ , മേഖല ജനറൽ സെക്രട്ടറി ശ്രീ ബിച്ചു കുര്യൻ തോമസ്, എബിൻ ജോസ് കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു. അതിനുശേഷം നടന്ന മനുഷ്യമതിലിൽ വിവിധ ദേവാലയത്തിൽ നിന്നും അംഗങ്ങൾ പങ്കെടുക്കുകയും വൻ വിജയമാക്കുകയും ചെയ്തു. മേഖലാ ട്രഷറർ അനീഷ് തങ്കച്ചൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.