ബൈബിൾ കത്തിച്ചതിനെതിരെ പ്രതിക്ഷേധിച്ചു

ബൈബിൾ കത്തിച്ചതിനെതിരെ പ്രതിക്ഷേധിച്ചു

ചാരുമൂട് : കാസർകോട് ജില്ലയിൽ ബൈബിൾ അഗ്നിക്കിരയാക്കിയത്തിൽ പ്രതിക്ഷേധിച്ചു mcym മാവേലിക്കര ഭദ്രാസന സമിതിയുടെ ആഭിമുഖ്യത്തിൽ ചാരുമൂട് ജംഗ്ഷനിൽ പ്രതിക്ഷേധ സദസ്സും വിശുദ്ധ ബൈബിൾ ഉയർത്തിപ്പിടിച്ചു പ്രതിക്ഷേധ റാലിയും നടത്തപ്പെട്ടു. വിശുദ്ധ ബൈബിൾ കത്തിച്ചു അതിന്റെ വിശുദ്ധിയെ അപമാനിച്ചപ്പോൾ ആരും ശബ്ദം ഉയർത്താൻ ഇല്ലാതിരുന്നപ്പോൾ ക്രൈസ്തവരുടെ നാവ്‌ ആയി മാറിയ , പ്രതിഷേധം അറിയിക്കുവാൻ മുന്നോട്ട് വന്ന MCYM മാവേലിക്കര ഭദ്രാസന സമിതിക്ക് അഭിനന്ദനങ്ങൾ.

ചാരുമൂട് ജംഗ്ഷനിൽ MCYM മാവേലിക്കര ഭദ്രാസന പ്രസിഡന്റ് ജിതിൻ ഷാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് MCYM മാവേലിക്കര ഭദ്രാസന ജനറൽ സെക്രട്ടറി രഞ്ജു രാജു സ്വാഗതം പറയുകയും MCYM മാവേലിക്കര ഭദ്രാസന ഡയറക്റ്റർ വന്ദ്യ വർഗ്ഗീസ് മുകളുംപുറത്ത് അച്ചൻ ആമുഖ പ്രഭാഷണം നടത്തുകയും MCYM സഭാതല ഡയറക്ടർ വന്ദ്യ എബ്രഹാം മേപ്പുറത്ത് അച്ചൻ ഉത്ഘാടന സന്ദേശം നൽകി പ്രതിക്ഷേധ സദസ്സും പ്രതിഷേധ പ്രകടനവും ഉത്ഘാടനം ചെയ്തു തുടർന്ന് MCYM സഭാതല സമിതിയുടെ മുൻ ഡയറക്ടർ വന്ദ്യ ജോബ് കല്ലുവിളയിൽ അച്ചൻ മുഖ്യപ്രഭാഷണം നടത്തുകയും MCYM മാവേലിക്കര ഭദ്രാസന പ്രസിഡന്റ് ജിതിൻ ഷാജി അധ്യക്ഷ പ്രസംഗം നടത്തുകയും മാവേലിക്കര ഭദ്രാസന വികാരി ജനറാൾ വന്ദ്യ യൂഹാനോൻ പുത്തൻവീട്ടിൽ റമ്പാൻ സമാപന പ്രഭാഷണം നടത്തി. MCYM മാവേലിക്കര ഭദ്രാസന ട്രഷറാർ കിച്ചു തോമസ് യോഗത്തിന് നന്ദി പറയുകയും ചെയ്തു. തുടർന്ന് ചാരുമൂട് ടൗൺ ചുറ്റി പ്രതിഷേധ റാലിയും നടന്നു. ചാരുമൂട് റോമൻ കത്തോലിക്കാ ദൈവാലയത്തിൽ സമാപിച്ച റാലി വന്ദ്യ യൂഹാൻനോൻ പുത്തൻവീട്ടിൽ റമ്പാൻ സമാപന ആശിർവാദം നൽകി.

ആറു വൈദീക ജില്ലാ ഡയറക്ട്ടർമാരും മാവേലിക്കര ഭദ്രാസനത്തിലെ മറ്റ് വൈദീകരും വിവിധ വൈദീക ജില്ലയിൽ നിന്നുള്ള യുവജനങ്ങളും പ്രതിക്ഷേധ യോഗത്തിലും പ്രതിക്ഷേധ റാലിയിലും പങ്കെടുത്തു.