ബഹ്റൈൻ പ്രവാസിയുടെ കവിത സിബിഎസ്ഇ പാഠ്യ പദ്ധതിയിൽ

ബഹ്റൈൻ പ്രവാസിയായ റോയി പൂച്ചേരിൽ എഴുതിയ 'അക്ഷരമുറ്റത്തെ ശലഭങ്ങൾ' എന്ന കവിത 2026 അധ്യയന വർഷം സി.ബി.എസ്.ഇ ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തക ത്തിലേക്ക് ഉൾപ്പെടുത്തി.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പാസ്സ്വേർഡ് പബ്ലിക്കേ ഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പത്രങ്ങളിലും വാരാന്ത്യ മാസികകളിലും കവിത കളുമായി നിറഞ്ഞുനിൽക്കുന്ന ശ്രദ്ധേയമായ വ്യക്തിത്വമാണ് റോയി പൂച്ചേരിൽ
ഒരു കൂട്ടം കവിതകളുമായി മറ്റു കവികളുമായി ചേർന്ന് മുഖം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "പോക്കു വെയിലിനും നിറമുണ്ട്' എന്ന പുസ്തകവും, സൃഷ്ടിപഥം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച വാക്കുകൾ പൂത്തുനിൽക്കുമ്പോൾ എന്ന പുസ്തകവും അടുത്തകാലത്ത് ഇറങ്ങിയിരുന്നു. ബഹ്റൈനി ൽ കുടുംബമായി (ഭാര്യയും മകളും) താമസിക്കുന്ന റോയി പൂച്ചേരിൽ, ഒരു സ്വകാര്യസ്ഥാപനത്തിൽ ഓ ഫിസ് മാനേജറായി ജോലി ചെയ്യുകയാണ്. മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ ആയി സേവനം ചെയ്യുന്നു. "മണിവിളക്ക്" ഈ മാഗസിനിൽ സ്ഥിരമായി കവിതകൾ എഴുതുന്നുണ്ട്.
പാഠ പുസ്തകത്തിലേക്ക് തന്റെ കവിത തിരഞ്ഞെടുക്കപ്പെട്ടത് ഏറെക്കാലത്തെ കവിത എഴുത്തിന് കിട്ടിയ വലിയ അംഗീകാരമായാണ് റോയി കാണുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർ ത്തിക്കുന്ന, അഷിതാ സ്മാരക സമിതി, അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ഈ കവിത ബാലസാഹിത്യ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. പ്രവാസികൾക്കായി, പ്രത്യേകിച്ച് കവിതകളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കുമായി ഈ അംഗീക രം സമർപ്പിക്കുന്നതായും കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ പാസ്സ്വേർഡ് പബ്ലിക്കേഷൻസിനോടും ലഭിച്ച ഈ വലിയ അംഗീകാരത്തിന് ആശംസകളും അനുമോദനങ്ങളും അറിയിച്ച എല്ലാവരോടും നന്ദി പ്രകാശിപ്പി ക്കുന്നതായും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ, തിരുവല്ല താലൂക്കിൽ, കോയിപ്രം ഗ്രാമ പഞ്ചായത്തിൽ പുല്ലാടാണ് റോയിയുടെ ജന്മസ്ഥലം.