അസ്സീസിയൻ Get Set... Go

അസ്സീസിയൻ Get Set... Go

പാറശ്ശാല ഭദ്രാസനത്തിലെ എം സി വൈ എം *2023 വർഷത്തെ കർമപദ്ധതി, അസ്സീസിയൻ Get Set... Go... അഭിവന്ദ്യ ആബൂൻ തോമസ് മോർ യൗസേബിയൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

2023 മാർച്ച് 19 തീയതി ചെമ്പരത്തിവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടികളിൽ 400 ഓളം യുവജനങ്ങൾ പങ്കെടുത്തു. യുവജനങ്ങളെ ഉണരൂ, നമുക്ക് തിടുക്കത്തിൽ മുന്നേറാം എന്ന പഠനവിഷയം  ഭദ്രാസന ഡയറക്ടർ ഫാ. ഡോ. പ്രഭീഷ് ജോർജ് അവതരിപ്പിച്ചു.

ഭദ്രാസന പ്രസിഡൻറ് ശരത് ലാലിൻറെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ  ഭദ്രാസന ഡയറക്ടർ ഫാ. ഡോ. പ്രഭീഷ് ജോർജ് ആമുഖ സന്ദേശം നൽകി. പ്രസ്തുത സമ്മേളനത്തിൽ അസ്സി. ഡയറക്ടർ ഫാ. വിമൽ വിൻസെന്റ്, നെയ്യാറ്റിൻകര ജില്ലാ ഡയറക്ടർ ഫാ. ബിജോയ്‌ ഊരാളിവിള, ജില്ലാ പ്രസിഡന്റ്‌ അരുൺ എം സ്, ചെമ്പരത്തിവിള യൂണിറ്റ് പ്രസിഡന്റ്‌ സുവർണ എസ് എന്നിവർ ആശംസകൾ അറിയിച്ചു.