സെൻട്രൽ സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വി യൗസേപ്പ് പിതാവിന്റെ പെരുന്നാളിന് കൊടിയേറി

നിരണം : സെൻട്രൽ സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ പെരുന്നാളിന് കൊടിയേറി.
ഇടവക വികാരി റവ. ഫാ. ജോസഫ് കരിപ്പായിൽ പെരുന്നാൾ കൊടിയേറ്റിനു കാർമികത്വം വഹിച്ചു.
ഏപ്രിൽ 28 ന് വൈകിട്ട് 5 മണിക്ക് വി. കുർബാന, 6 മണിയ്ക്ക് റവ. ഫാ. തോമസ് ഇടതുംപടിയ്ക്കലിന്റെ നേതൃത്വത്തിൽ കുടുംബ നവീകരണ ധ്യാനം, ഏപ്രിൽ 29 വൈകുന്നേരം 5 ന് കുർബാന, 6 മണിയ്ക്ക് റവ. ഫാ. എബ്രഹാം തൈപ്പറമ്പിലിന്റെ നേതൃത്വത്തിൽ കുടുംബ നവീകരണ ധ്യാനം,ഏപ്രിൽ 30 രാവിലെ 7.30 ന് വി. കുർബാന തുടർന്ന് ഭക്തസംഘടനകളുടെ വാർഷികം, വൈകുന്നേരം 6.30 ന് നിരണം സെൻട്രൽ സെന്റ് മേരീസ് ഓർത്തഡോക്സ് ചാപ്പലിന്റെ സമീപത്തുനിന്നും പെരുന്നാൾ റാസയും നടത്തപെടുന്നു. മെയ് 1ന് രാവിലെ 10 മണിയ്ക്ക് മലങ്കര കത്തോലിക്കാ കൂരിയ ബിഷപ്പ് അഭി. ഡോ. ആന്റണി മാർ സിൽവാനോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ പെരുനാൾ കുർബാനയും തുടർന്ന് വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഊട്ടുനേർച്ച നടത്തപ്പെടും.