എം.സി.വൈ.എം സഭാതല സമിതി പ്രസിദ്ധീകരിക്കുന്ന കലണ്ടർ പ്രകാശനം ചെയ്തു.

എം.സി.വൈ.എം സഭാതല സമിതി പ്രസിദ്ധീകരിക്കുന്ന കലണ്ടർ പ്രകാശനം ചെയ്തു.

തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വിശുദ്ധ വേദവായനക്കുറിപ്പ് ആധാരമാക്കി എം.സി.വൈ.എം സഭാതല സമിതി പ്രസിദ്ധീകരിക്കുന്ന കലണ്ടർ പ്രകാശനം ചെയ്തു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് പ്രകാശനം ചെയ്ത് യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പായ്ക്ക് നൽകി.