റിപ്പബ്ലിക് ഡേ വിത്ത്‌ ലിറ്റിൽ സ്റ്റാർസ്

റിപ്പബ്ലിക് ഡേ വിത്ത്‌ ലിറ്റിൽ സ്റ്റാർസ്

റിപ്പബ്ലിക് ഡേ വിത്ത്‌ ലിറ്റിൽ സ്റ്റാർസ്

അബ്ബാസിയ: കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്റ് അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തുന്ന ടാലന്റ് ഫെസ്റ്റിന്റെ ആദ്യദിനം റിപ്പബ്ലിക് ഡേ വിത്ത്‌ ലിറ്റിൽ സ്റ്റാർസ് എന്ന പേരിൽ അബ്ബാസിയ സ്രോതസ്സിൽ വച്ച് നടത്തപ്പെട്ടു. അബ്ബാസിയ ഏരിയ പ്രസിഡന്റ് ശ്രീ മാത്യു കോശിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ അബ്ബാസിയ ഏരിയ വൈസ് പ്രസിഡന്റ് ശ്രീ ബിജു എ ഒ സ്വാഗതവും സെക്രട്ടറി ശ്രീമതി സിൽവി തോമസ് നന്ദിയും പറഞ്ഞു. കെ എം ആർ എം പ്രസിഡന്റ് 
ശ്രീ ഷാജി വർഗ്ഗീസ് ഉദ്ഘാടകനായ പൊതുസമ്മേളനത്തിൽ കെ എം ആർ എം എക്സ് ഓഫിഷ്യോയും സാമൂഹിക പ്രവർത്തകനുമായ ശ്രീ ബാബുജി ബത്തേരി മുഖ്യ അഥിതിയായി സന്ദേശം നൽകി. ടീച്ചേർസ് പ്രതിനിധി ആയി FOM സെക്രട്ടറി ശ്രീമതി ജോയ്സ് ജിമ്മി ആശംസകൾ നേർന്നു. LKG മുതൽ 5 ആം ക്ലാസ്സ്‌ വരെയുള്ള അമ്പതിൽ പരം കുട്ടികളും ടീച്ചേഴ്സും രക്ഷകർത്താക്കളും പങ്കെടുത്ത യോഗത്തിന് ശേഷം കുട്ടികളുടെ ഇനം തിരിച്ചുള്ള മത്സരങ്ങളും നടത്തപ്പെട്ടു. കെ എം ആർ എം ആത്മീയപിതാവ് റവ. ഡോ. തോമസ് കാഞ്ഞിരമുകിളും, വിസിറ്റിംഗ് പ്രീസ്റ്റ് ആയ റവ. ഫാ. ജോസഫ് മലയാറ്റിൽ
പരിപാടികളിൽ സംബന്ധിച്ച് വിലയിരുത്തി. ഏരിയ ട്രഷറർ ശ്രീ ബിനു എബ്രഹാം, കെ എം ആർ എം ട്രഷറർ ശ്രീ സന്തോഷ്‌ ജോർജ്ജ്, അബ്ബാസിയ എക്സ് ഓഫീഷ്യോ ശ്രീ ജോജി വെള്ളാപ്പള്ളി, അലക്സ് വർഗ്ഗീസ്, ആശ സന്തോഷ്‌, റീജ റാണ, രേഖാ മാത്യു, മേരി ടിങ്കൂ, ജിമ്മി ഇടുക്കള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.