സി.ജോയ്സ് എസ് ഐ സി കർത്താവിൽ നിദ്ര പ്രാപിച്ചു

അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമേനിയുടെ സഹോദരി ബഹുമാനപ്പെട്ട സി.ജോയ്സ് എസ് ഐ സി (71) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം നിങ്ങളെ ഏവരേയും വ്യസനപൂർവ്വം അറിയിക്കുന്നു. ബഹുമാനപ്പെട്ട സിസ്റ്റർ ഏറെ നാളായി രോഗാവസ്ഥയിൽ വിശ്രമത്തിലായിരുന്നു. ബഹുമാനപ്പെട്ട സിസ്റ്റർ ബഥനി സന്യാസിനി സമൂഹം ബത്തേരി പ്രൊവിൻസിലെ അംഗമാണ്.
സിസ്റ്ററിന്റെ ശവസംസ്കാര ശുശ്രൂഷകൾ ബത്തേരി മൂലങ്കാവ് ബഥനി കോൺവെന്റിൽ 28/12/2022 (ബുധനാഴ്ച്ച) രാവിലെ 10:30 രാവിലെ നടത്തപ്പെടുന്നതാണ്. സിസ്റ്ററിന്റെ മൃതദേഹം 27/12/2022 (ചൊവ്വാഴ്ച) വൈകുന്നേരം മുതൽ മൂലങ്കാവ് ബഥനി മഠത്തിൽ പ്രാർത്ഥനയ്ക്കായി ഉണ്ടായിരിക്കുന്നതാണ്.
ബഹുമാനപ്പെട്ട സിസ്റ്ററിന്റെ നിത്യ ശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം